കണ്ണൂർ ചെറുകുന്നിൽ ബിജെപി നേതാവിന്റെ വീടിന് നേരെ ബോംബേറ്; സിപിഎം എന്ന് ആരോപണം

police line

കണ്ണൂർ ചെറുകുന്നിൽ ബിജെപി നേതാവിന്റെ വീടിന് നേരെ ബോംബേറ്. കല്യാശേരി മണ്ഡലം ജനറൽ സെക്രട്ടറി കെ ബിജുവിന്റെ വീടിന് നേരെയാണ് ബോംബെറിഞ്ഞത്. ഇന്ന് പുലർച്ചെ 2.30ഓടെയാണ് സംഭവം.വലിയ ശബ്ദം കേട്ടതായി വീട്ടുകാർ പറയുന്നു. വീടിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. 

ജനൽ ചില്ലുകൾ തകർന്നു. ഭിത്തിക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ബിജുവും അച്ഛനും അമ്മയുമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. ഇവർക്ക് പരുക്കുകൾ ഒന്നുമില്ല. ആക്രമണത്തിന് പിന്നിൽ സിപിഎം ആണെന്ന് ബിജെപി ആരോപിച്ചു. പോലീസും ബോംബ് സ്‌ക്വാഡും സംഭവ സ്ഥലത്ത് എത്തി. 

കഴിഞ്ഞ ദിവസം ചെറുകുന്നിൽ ഒരു ഫ്ളക്സ് നശിപ്പിച്ചതുമായി ബന്ധപ്പെട്ട് ബിജെപി  സിപിഎം പ്രവർത്തകർ തമ്മിൽ തർക്കങ്ങളും കയ്യാങ്കളിയുമൊക്കെയുണ്ടായിരുന്നു. ഇതിന് തുടർച്ചയായിട്ടുള്ള സംഭവമാണ് ബോംബേറെന്നാണ് സൂചന
 

Tags

Share this story