സ്ത്രീവിരുദ്ധ പരാമർശം നടത്തിയ കെഎസ് ഹരിഹരന്റെ വീടിന് നേരെ ബോംബേറ്; സിപിഎം എന്ന് കെ കെ രമ

rema

സ്ത്രീവിരുദ്ധ പരാമർശം നടത്തിയ ആർഎംപി നേതാവ് കെഎസ് ഹരിഹരന്റെ വീടിന് നേരെ ബോംബാക്രമണം. രാത്രി എട്ടരയോടെയാണ് സംഭവമുണ്ടായത്. ബോംബ് വീടിന്റെ ചുറ്റുമതിലിൽ തട്ടി പൊട്ടുകയായിരുന്നു. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ബോംബെറിഞ്ഞതെന്നാണ് ഹരിഹരൻ പറഞ്ഞത്.

ബോംബാക്രമണത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് കെകെ രമ ആരോപിച്ചു. വിഷയം വളരെ ഗൗരവതരമാണ്. ഇത്തരമൊരു ആക്രമണം അംഗീകരിക്കാനാകില്ല. സ്ത്രീവിരുദ്ധ പരാമർശം നടത്തി ഖേദം പ്രകടിപ്പിച്ചയാളാണ് ഹരിഹരൻ എന്നും കെ കെ രമ പറഞ്ഞു

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് മുതൽ ഹരിഹരന്റെ വീടിന്റെ പരിസരത്ത് ഒരു കാറിന്റെ സാന്നിധ്യമുണ്ടായിരുന്നു. കാറിന്റെ നമ്പറടക്കം നൽകി എസ് പിയെ വിവരം അറിയിച്ചു. വൈകുന്നേരം ഗേറ്റിന് മുന്നിൽ വന്ന് തെളി വിളിക്കുന്ന സ്ഥിതിയുമുണ്ടായെന്ന് കെകെ രമ പറഞ്ഞു
 

Share this story