പോലീസുകാരന്റെ വീടിന് നേർക്ക് ബോംബെറിഞ്ഞ കേസ്; രണ്ട് ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിൽ
Mar 24, 2026, 10:22 IST
കണ്ണൂർ കൂത്തുപറമ്പ് ചെറുവാഞ്ചേരിയിൽ പോലീസുകാരന്റെ വീടിന് നേരെ ബോംബെറിഞ്ഞ കേസിൽ രണ്ട് ആർ എസ് എസ് പ്രവർത്തകർ അറസ്റ്റിൽ. കോളയാട് സ്വദേശി കെ രാഹുൽ, കാക്കയങ്ങാട് മുഴക്കുന്ന് സ്വദേശി പി ജിതിൻ എന്നിവരാണ് അറസ്റ്റിലായത്
കണ്ണവം പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. കണ്ണവം പോലീസ് സ്‌റ്റേഷൻ സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥന്റെ വീടിന് നേർക്കായിരുന്നു ബോംബേറ്. എറിഞ്ഞ ബോംബ് പൊട്ടിയിരുന്നില്ല
കെ രാഹുൽ എസ്ഡിപിഐ പ്രവർത്തകൻ സലാഹുദ്ദീൻ വധക്കേസിലെ പ്രതിയാണ്. ബൈക്കിലെത്തിയ രണ്ടംഘ സംഘമാണ് വീടിന് നേർക്ക് ബോംബെറിഞ്ഞത്
