കാസർകോട്, ഇടുക്കി ജില്ലാ കോടതികളിൽ ബോംബ് ഭീഷണി; 1.15ന് മുമ്പ് ജഡ്ജിമാരെ ഒഴിപ്പിക്കണമെന്ന് സന്ദേശം

bomb

കാസർകോട് ജില്ലാ കോടതിയിൽ ബോംബ് ഭീഷണി. ഇന്ന് പുലർച്ചെ 3.22നാണ് കോടതി സമുച്ചയത്തിൽ ബോംബ് വെച്ചതായി ഇ മെയിൽ സന്ദേശമെത്തിയത്. നിങ്ങളുടെ കോടതി സമുച്ചയത്തിൽ 3 ആർ ഡി എക്‌സ് അടങ്ങിയ ഒരു മനുഷ്യ ചാവേർ ബോംബ് സ്ഥാപിച്ചിട്ടുണ്ട് എന്നായിരുന്നു സന്ദേശം. 

സ്‌ഫോടനത്തിന് മുമ്പ് ഉച്ചയ്ക്ക് 1.15ന് മുമ്പ് ജഡ്ജിമാരെ ഒഴിപ്പിക്കുക എന്നും സന്ദേശത്തിൽ പറയുന്നു. പോലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി കോടതിയിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. പോലീസ് സംഘം പരിശോധന തുടരുകയാണ്. 

അതേസമയം ഇടുക്കി ജില്ലാ കോടതിയിലും ബോംബ് ഭീഷണി വന്നു. ഇ മെയിൽ വഴിയാണ് ഭീഷണി സന്ദേശമെത്തിയത്. ഇതോടെ കോടതി നടപടികൾ മുടങ്ങി. പോലീസ് പരിശോധന നടത്തുകയാണ്‌
 

Tags

Share this story