ബ്രഹ്മപുരം തീപിടിത്തം: വിഷപ്പുക ശ്വസിച്ച് 20 അഗ്നിശമന സേനാംഗങ്ങൾ ചികിത്സ തേടി

brahmapuram

എറണാകുളം ബ്രഹ്മപുരത്തെ മാലിന്യ കൂമ്പാരത്തിൽ തീപിടിച്ചതിനെ തുടർന്നുണ്ടായ കനത്ത വിഷപ്പുക ശ്വസിച്ച് 20 അഗ്നിശമന സേനാ ഉദ്യോഗസ്ഥർ ചികിത്സ തേടി. ഛർദിയും ശ്വാസതടസ്സവും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടർന്നാണ് ഭൂരിഭാഗം പേരും ചികിത്സ തേടിയത്. ഇന്ന് വൈകുന്നേരത്തോടെ 80 ശതമാനം തീയും അണയ്ക്കാനാകുമെന്ന് ജില്ലാ ഫയർ ഓഫീസർ അറിയിച്ചു

വിഷപ്പുകയും കാറ്റുമാണ് തീയണക്കുന്നതിൽ തടസ്സമാകുന്നത്. 25 ഫയർ യൂണിറ്റുകളിലായി 150ഓളം ഉദ്യോഗസ്ഥരാണ് തീയണക്കുന്നതിനായി ഇവിടെയുള്ളത്. ബ്രഹ്മപുരത്ത് വർഷങ്ങളായി കെട്ടിക്കിടക്കുന്ന ടൺകണക്കിന് മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കാൻ ബംഗളൂരു ആസ്ഥാനമായ സോൺടാ ഇൻഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡിനാണ് കരാർ നൽകിയത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ വേർതിരിച്ച് ബയോ മൈനിംഗ് നടത്തണമെന്നതായിരുന്നു കരാറിലെ വ്യവസ്ഥ

കരാർ തുകയായ 55 കോടിയിൽ 14 കോടി കമ്പനി കൈപ്പറ്റി. കരാർ കാലാവധി കഴിഞ്ഞിട്ടും മാലിന്യ സംസ്‌കരണം എങ്ങുമെത്തിയില്ല. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് തീപിടിത്തം. ബയോ മൈനിംഗിൽ മുൻപരിചയമില്ലാത്ത കമ്പനിക്ക് കരാർ നൽകിയതിന് പിന്നിൽ കോടികളുടെ അഴിമതിയുണ്ടെന്നും ആരോപണമുണ്ട്.
 

Share this story