ബ്രഹ്മപുരം തീപിടിത്തം: ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി ഇന്ന് പ്രദേശം സന്ദർശിക്കും
Sat, 11 Mar 2023

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തിൽ ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി ഇന്ന് പ്രദേശം സന്ദർശിക്കും. രാവിലെ പത്ത് മണിക്ക് ശുചിത്വ മിഷൻ ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്തെത്തുക. തദ്ദേശ ഭരണ വകുപ്പ് ചീഫ് എൻജിനീയർ, ജില്ലാ കലക്ടർ, മലിനീകരണ നിയന്ത്രണ ബോർഡ് ചീഫ് എൻവിയോൺമെന്റൽ എൻജിനീയർ, കോർപറേഷൻ സെക്രട്ടറി, കെൽസ സെക്രട്ടറി എന്നിവരാണ് സമിതി അംഗങ്ങൾ
പ്ലാന്റിന് മുന്നിൽ പുലർച്ചെയും പ്രതിഷേധം നടക്കുകയാണ്. പ്ലാന്റിലേക്ക് അമ്പതോളം മാലിന്യ വണ്ടികൾ എത്തിച്ചതോടെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ നാട്ടുകാർ പ്രതിഷേധിച്ചത്. തുടർന്ന് പോലീസ് സംരക്ഷണത്തിലാണ് ലോറികൾ പ്ലാന്റിലെത്തിച്ചത്.