ബ്രഹ്മപുരത്തെ തീ നിയന്ത്രണ വിധേയമായി; പൂർണമായി കെടുത്താനുള്ള ശ്രമം തുടരുന്നു

brahmapuram

കൊച്ചി ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ നിയന്ത്രണവിധേയമായി. തീ പൂർണമായി അണക്കാനുള്ള ശ്രമം തുടരുകയാണ്. അന്വേഷണം ആവശ്യപ്പെട്ട് പ്രദേശത്ത് ഇന്ന് ജനകീയ സമിതിയുടെ സമരം നടക്കുന്നുണ്ട്. നഗരമാലിന്യം താത്കാലികമായി എവിടെ നിക്ഷേപിക്കണമെന്നതിലും ഇന്ന് തീരുമാനം വരും

തീപിടിത്തമുണ്ടായതോടെ കൊച്ചിയിലെ മാലിന്യ സംസ്‌കരണം നിലച്ച മട്ടാണ്. റോഡരികിലും സംഭരണ കേന്ദ്രങ്ങളിലും മാലിന്യം കെട്ടിക്കിടക്കുന്ന നിലയാണ്. അടുക്കള മാലിന്യവും റോഡിലേക്ക് എത്തുന്നുണ്ട്. നഗരത്തിലെ അന്തരീക്ഷത്തിൽ പുക തങ്ങിനിൽക്കുന്നതിനാൽ നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും ഏഴാം ക്ലാസ് വരെയുള്ള സ്‌കൂളുകൾക്ക് കലക്ടർ അവധി പ്രഖ്യാപിച്ചു


 

Share this story