ബ്രഹ്മപുരം തീപിടിത്തം: മുഖ്യമന്ത്രിയും മന്ത്രിമാരും കരാറുകാരനെ സംരക്ഷിക്കുന്നുവെന്ന് സതീശൻ

satheeshan

ബ്രഹ്മപുരം തീപിടിത്തത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും കരാറുകാരനെ സംരക്ഷിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പോലീസ് ഇങ്ങനയേ റിപ്പോർട്ട് നൽകൂ. സ്വാഭാവികമായി തീപിടിച്ചതാണെന്ന് ആദ്യം മുഖ്യമന്ത്രി വാർത്താക്കുറിപ്പ് ഇറക്കിയിരുന്നു. ഇത് അന്വേഷണത്തെ സ്വാധീനിച്ചിട്ടുണ്ട്. 

കരാറുകാരനെ മുഖ്യമന്ത്രി ഒക്കത്തെടുത്ത് നടക്കുകയാണ്. മാലിന്യം എത്ര ലോഡ് നീക്കം ചെയ്തു എന്നതിന് തെളിവില്ല. തെളിവ് നശിപ്പിക്കാനാണ് മാലിന്യം കത്തിച്ചു കളഞ്ഞത്. പോലീസ് പ്രാഥമിക റിപ്പോർട്ട് നൽകാൻ കാലതാമസം എടുത്തത് 26 ദിവസമാണെന്നും കരാറുകാരനെ രക്ഷിക്കാനാണ് ശ്രമമെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
 

Share this story