ബ്രഹ്മപുരം തീപിടിത്തം: സഭയിലുണ്ടായിട്ടും പ്രതികരിക്കാതെ മുഖ്യമന്ത്രി

CM Pinarayi Vijayan

ബ്രഹ്മപുരം തീപിടിത്തത്തിൽ പ്രതികരിക്കാതെ മുഖ്യമന്ത്രി. ഇന്ന് നിയമസഭയിൽ അടിയന്തര പ്രമേയത്തിന് അനുമതി തേടി പ്രതിപക്ഷം നൽകിയ നോട്ടീസിന് മന്ത്രിമാരായ വീണ ജോർജും എംബി രാജേഷുമാണ് മറുപടി നൽകിയത്. സഭയിലുണ്ടായിരുന്നിട്ടും മുഖ്യമന്ത്രി വിഷയത്തെ കുറിച്ച് പ്രതികരിക്കാനോ മറുപടി നൽകാനോ തയ്യാറായില്ല

കൊച്ചി വിഷവാതകം ശ്വസിക്കുമ്പോൾ മുഖ്യമന്ത്രി എന്ത് ചെയ്യുകയാണെന്ന ചോദ്യം പ്രതിപക്ഷം ഉയർത്തിയെങ്കിലും മുഖ്യമന്ത്രി മൗനം തുടരുകയായിരുന്നു. ബ്രഹ്മപുരത്തെ ചൊല്ലി രൂക്ഷമായ വാക്‌പോരാണ് ഇന്ന് സഭയിൽ നടന്നത്. തീ അണച്ചെന്ന് ഭരണപക്ഷം പറഞ്ഞപ്പോൾ പ്രതിപക്ഷം ഇതിനെ എതിർത്തു. ആരോപണം നേരിടുന്ന സോൻടാ കമ്പനിക്ക് ക്ലീൻ ചിറ്റ് നൽകിയ സർക്കാർ നടപടിയും പ്രതിപക്ഷം ചോദ്യം ചെയ്തു


 

Share this story