ബ്രഹ്മപുരം തീപിടിത്തം: മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചിട്ടുണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ

high court

ബ്രഹ്മപുരം തീപിടിത്തത്തിൽ മുഖ്യമന്ത്രി നാളെ ഉന്നതതല യോഗം വിളിച്ചിട്ടുണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ. തീപിടിത്തത്തിൽ സ്വമേധയ എടുത്ത കേസ് ഡിവിഷൻ ബെഞ്ച് പരിഗണിക്കുമ്പോഴാണ് സർക്കാർ ഇക്കാര്യം കോടതിയെ അറിയിച്ചത്. ജില്ലാ കലക്ടർ, കോർപറേഷൻ സെക്രട്ടറി, പിസിബി ചെയർമാൻ എന്നിവർ കോടതിയിൽ നേരിട്ട് ഹാജരായി

ഇന്നലെയാണ് വിഷയത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. ഇതിന് ശേഷമാണ് മലിനീകരണ നിയന്ത്രണ ബോർഡിനും ജില്ലാ ഭരണകൂടത്തിനും കൊച്ചി കോർപറേഷനും കോടതിയിൽ നിന്ന് വിമർശനം ഏറ്റുവാങ്ങേണ്ടി വന്നത്. ജില്ലാ കലക്ടറും മലിനികരണ നിയന്ത്രണ ബോർഡ് ചെയർമാനും നേരിട്ട് ഹാജരാകാനും കോടതി നിർദേശിച്ചിരുന്നു. 

ജില്ലാ കലക്ടർ രേണുരാജ് കോടതിയിൽ നേരിട്ട് ഹാജരായി. അഡീ. ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഓൺലൈനായാണ് ഹാജരായത്. പൊതുജനാരോഗ്യമാണ് പ്രധാനമെന്നും ഇതിനാലാണ് കേസെടുത്തതെന്നും ഹൈക്കോടതി പറഞ്ഞു.
 

Share this story