ബ്രഹ്മപുരം തീപിടിത്തം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് ഹൈക്കോടതിയിലേക്ക്

brahmapuram

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തവും സോൺട ഇൻഫ്രാടെക് കമ്പനിക്ക് കരാർ ലഭിച്ചതിലും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് ഹൈക്കോടതിയെ സമീപിക്കും. ഉടൻ ഹർജി നൽകാനാണ് നീക്കം. നിലവിൽ സർക്കാർ പ്രഖ്യാപിച്ച വിജിലൻസ് അന്വേഷണം സ്വീകാര്യമല്ലെന്ന നിലപാടിലാണ് കോൺഗ്രസ്

സോൺട കമ്പനിക്ക് കരാർ ലഭിച്ചതിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് അടക്കം അന്വേഷിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെടുന്നു. 2019ൽ നെതർലാൻഡ്‌സ് സന്ദർശനത്തിനിടെ സോൺട കമ്പനിയുമായി ചർച്ച നടത്തിയെന്ന് മുഖ്യമന്ത്രി പറയുന്ന പഴയ വാർത്താ സമ്മേളനത്തിന്റെ ഭാഗം ഇന്നലെ പുറത്തുവന്നിരുന്നു. നിയമസഭയിൽ ഇതുസംബന്ധിച്ച പ്രതിപക്ഷ നേതാവിന്റെ ചോദ്യത്തോട് മുഖ്യമന്ത്രി പ്രതികരിച്ചിരുന്നില്ല

Share this story