ബ്രഹ്മപുരം തീപിടിത്തം: അമേരിക്കൻ ഫയർ ഡിപ്പാർട്ട്‌മെന്റിന്റെ വിദഗ്‌ധോപദേശം തേടി ജില്ലാ ഭരണകൂടം
Sun, 12 Mar 2023

ബ്രഹ്മപുരത്തെ തീ അണയ്ക്കാൻ എറണാകുളം ജില്ലാ ഭരണകൂടം അമേരിക്കൻ ഫയർ ഡിപ്പാർട്ട്‌മെന്റിന്റെ വിദഗ്‌ധോപദേശം തേടി. ന്യൂയോർക്ക് ഫയർ ഡെപ്യൂട്ടി ചീഫ് ജോർജ് ഹീലിയുമായി ബന്ധപ്പെട്ടവർ ചർച്ച നടത്തി. നിലവിലെ തീ അണയ്ക്കൽ രീതി ഉചിതമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടതായി ജില്ലാ ഭരണകൂടം അറിയിച്ചു.
ജില്ലാ കലക്ടർ എൻ എസ് കെ ഉമേഷ്, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ശേഖർ എൽ കുര്യാക്കോസ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ഓൺലൈൻ യോഗത്തിലാണ് ജോർജ് ഹീലി ബ്രഹ്മപുരത്തെ സാഹചര്യം വിലയിരുത്തിയത്.