ബ്രഹ്മപുരത്ത് തീയണഞ്ഞു: 48 മണിക്കൂർ ജാഗ്രത തുടരും; ആദ്യ മഴ സൂക്ഷിക്കണമെന്നും മുന്നറിയിപ്പ്

brahmapuram

ബ്രഹ്മപുരത്തെ പുക അണഞ്ഞാലും കൊച്ചി നിവാസികൾ ഏറെക്കാലം സൂക്ഷിക്കണമെന്ന് മലിനീകരണ നിയന്ത്രണ ബോർഡ്. വിഷവാതകങ്ങളുടെ അളവ് കഴിഞ്ഞാഴ്ച വളരെ കൂടുതലായിരുന്നു. ഡയോക്‌സിൻ പോലുള്ള വിഷ വസ്തുക്കൾ അന്തരീക്ഷത്തിൽ കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. തീയടങ്ങിയ ശേഷമുള്ള ആദ്യത്തെ മഴ സൂക്ഷിക്കണമെന്നും മലിനീകരണ നിയന്ത്രണ ബോർഡ് ചീഫ് എൻജിനീയർ അറിയിച്ചു

തിങ്കളാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് 100 ശതമാനവും പുക അണച്ചത്. സ്‌മോൾഡറിംഗ് ഫയർ ആയതിനാൽ തന്നെ ചെറിയ തീപിടിത്തങ്ങൾ വരാനുള്ള സാധ്യത കണക്കിലെടുത്ത് അടുത്ത 48 മണിക്കൂർ ജാഗ്രത തുടരും. ഫയർ ആൻഡ് റസ്‌ക്യു സേനാംഗങ്ങൾ ബ്രഹ്മപുരത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്

പ്ലാന്റിലെ പുക മൂലം വായുമലിനീകരണമുണ്ടായ സ്ഥലങ്ങളിൽ നടത്തുന്ന ആരോഗ്യ സർവേ ഇന്ന് ആരംഭിക്കും. ഇതിന്റെ ഭാഗമായി അശാ പ്രവർത്തകർക്ക് പരിശലീനം നൽകി.
 

Share this story