ബ്രഹ്മപുരം തീപിടിത്തം: ജില്ലാ ഭരണകൂടവും നഗരസഭയും പൂർണ പരാജയമായെന്ന് ഹൈബി ഈഡൻ
Wed, 8 Mar 2023

ബ്രഹ്മപുരത്തെ തീ അണയ്ക്കുന്നതിൽ ജില്ലാ ഭരണകൂടവും കൊച്ചി നഗരസഭയും പൂർണമായി പരാജയപ്പെട്ടെന്ന് ഹൈബി ഈഡൻ എംപി. ആറ് ദിവസമായി തുടരുന്ന തീ ഇപ്പോഴും പൂർണമായി കെടുത്താനായിട്ടില്ല. ബയോ വേസ്റ്റും ഇ വേസ്റ്റും ഇപ്പോഴും കത്തുന്നുണ്ട്. സംഭവത്തിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് കൊച്ചി മേയർ രാജിവെക്കണമെന്നും ഹൈബി ആവശ്യപ്പെട്ടു.
വായു മലിനീരകരണത്തിൽ കൊച്ചി ഡൽഹിയെ പിന്നിലാക്കിയിരിക്കുകയാണ്. മനുഷ്യനിർമിത ദുരന്തമാണ് ബ്രഹ്മപുരത്തേത്. ഇവിടെ തീ പടരുമ്പോൾ സിപിഎം നേതാക്കൾ ജാഥയുടെ തിരക്കിലാണ്. കേരളം കണ്ട ഏറ്റവും വലിയ ദുരന്തമാണ് ബ്രഹ്മപുരത്തെ തീപിടിത്തം എന്നായിരുന്നു കോൺഗ്രസ് എംഎൽഎ കെ ബാബുവിന്റെ പ്രതികരണം