ബ്രഹ്മപുരം തീപിടിത്തം: നിയമസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ്, മറുപടി നൽകി മന്ത്രി

assembly

ബ്രഹ്മപുരം തീപിടിത്തവും കൊച്ചിയിലെ വിഷപ്പുകയും ചൂണ്ടിക്കാട്ടി അടിയന്തര പ്രമേയത്തിന് അനുമതി തേടി പ്രതിപക്ഷം. ടി ജെ വിനോദാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. മാലിന്യ പ്ലാന്റിലെ തീപിടിത്തം മൂലം കഴിഞ്ഞ 11 ദിവസമായി മാരക വിഷവാതകം അന്തരീക്ഷത്തിൽ പടരുന്നത് ജനങ്ങളിൽ അതീവ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ട്. ഇത് സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം

എന്നാൽ തീപിടിത്തം ഉണ്ടായപ്പോൾ തന്നെ ഇടപെട്ടെന്നും നിലവിൽ തീണയച്ചെന്നും ആരോഗ്യമന്ത്രി വീണ ജോർജ് മറുപടി നൽകി. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പ്രവർത്തനങ്ങൾ നടത്തി. നിലവിൽ കൊച്ചിയിലെ വായുനിലവാരം ഉയർന്നിട്ടുമ്ട്. മുഖ്യമന്ത്രി നിർദേശിച്ച പ്രകാരം മൂന്ന് മന്ത്രിമാർ സ്ഥലത്തെത്തി പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചു. 

851 പേരാണ് ഇതുവരെ ചികിത്സ തേടിയത്. സ്വന്തം നിലയ്ക്ക് മരുന്ന് വാങ്ങി ചികിത്സ നടത്തിയവരുണ്ട്. ഫീൽഡ് സർവേ നാളെ മുതൽ ആരംഭിക്കും. മൊബൈൽ ക്ലിനിക്കുകൾ ഇന്ന് മുതൽ ആരംഭിക്കും. വലിയ ആശങ്ക ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു
 

Share this story