ബ്രഹ്മപുരം തീപിടിത്തം: വിഷയം പ്രതിപക്ഷം ഇന്ന് സഭയിൽ വീണ്ടുമുന്നയിക്കും

assembly

ബ്രഹ്മപുരം വിഷയം സഭയിൽ വീണ്ടും ഉന്നയിക്കാനൊരുങ്ങി പ്രതിപക്ഷം. കൊച്ചിയിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ നടത്തിയ പൊലീസ് അതിക്രമം പ്രതിപക്ഷം നിയമസഭയിൽ ഇന്ന് ഉന്നയിക്കുമെന്നാണ് വിവരം. ഇന്നലെ നടന്ന പ്രതിഷേധത്തിനിടെ വനിതാ കൗൺസിലർമാർ ഉൾപ്പെടെയുള്ള പ്രവർത്തകരെ പൊലീസ് കയ്യേറ്റം ചെയ്തെന്നും ആരോപണമുണ്ട്. പല ആരോപണങ്ങൾ ബ്രഹ്മപുരം വിഷയത്തിൽ ഉയർന്നിട്ടും അന്വേഷണം പ്രഖ്യാപിക്കാത്ത സർക്കാർ നടപടിയെയും പ്രതിപക്ഷം ചോദ്യം ചെയ്തേക്കും.


ബ്രഹ്മപുരം തീപിടുത്തവുമായി ബന്ധപ്പെട്ട് കൊച്ചി കോർപറേഷന് മുന്നിൽ പ്രതിഷേധിച്ചതിനിടെയാണ് യുഡിഎഫ് കൗൺസിലർമാരും പൊലീസുമായി ഉന്തും തള്ളുമുണ്ടായത്. പ്രതിഷേധിച്ചവർക്ക് നേരെ പൊലീസ് ലാത്തി വീശിയെന്ന് യുഡിഎഫ് കൗൺസിലർ ആരോപിച്ചു. കൊച്ചി മേയറെ തടയാൻ പ്രതിപക്ഷ കൗൺസിലർമാർ ശ്രമിച്ചതോടെ പൊലീസ് തടയുകയായിരുന്നു

Share this story