ബ്രഹ്മപുരത്തേത് ഒരു സർക്കാരിന്റെ കാലത്തുണ്ടായ കൂമ്പാരമല്ല, എല്ലാവർക്കും ഉത്തരവാദിത്വമുണ്ട്: എംവി ഗോവിന്ദൻ

govindan

ബ്രഹ്മപുരം പ്രതിസന്ധിയിൽ സർക്കാരിനും കോർപറേഷനും ജനങ്ങൾക്കും ഉത്തരവാദിത്വമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കൊല്ലം മാതൃകയിൽ ബ്രഹ്മപുരം കൈകാര്യം ചെയ്തു കൊണ്ടുപോകാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു സർക്കാരിന്റെ കാലത്തുണ്ടായ കൂമ്പാരമൊന്നുമല്ല അവിടുത്തേത്. പതിറ്റാണ്ടുകളായിട്ടുള്ളതാണ്. ആക്ഷേപങ്ങളെല്ലാം പരിശോധിച്ച് ആവശ്യമായ നിലപാട് എടുക്കുമെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു

സഹകരണ മേഖലയെ പിടിയിലൊതുക്കുന്നതിന് വേണ്ടി കുറച്ചുകാലമായി കേന്ദ്രം ശ്രമിക്കുകയാണ്. അമിത് ഷാ തന്നെ ആ വകുപ്പ് ഏറ്റെടുത്ത് കേരളത്തെ ലക്ഷ്യം വെച്ചാണ് നീങ്ങുന്നത്. സഹകരണ മേഖലയുടെ പ്രധാന ഘടകം കേരളത്തിലാണെന്നതാണ് കാരണമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
 

Share this story