ബ്രഹ്മപുരം; സംസ്ഥാന സർക്കാരിനെ രൂക്ഷ വിമർശനം: 500 കോടി പിഴ ഈടാക്കുമെന്ന് ഹരിത ട്രൈബ്യൂണലിൻ്റെ മുന്നറിയിപ്പ്

brahmapuram

ബ്രഹ്മപുരം മാലിന്യപ്ലാനിലെ തീപിടുത്തവുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ അതിരൂക്ഷ വിമർശനവുമായി ദേശീയ ഹരിത ട്രൈബ്യൂണൽ. ഉത്തരവാദിത്തത്തിൽ നിന്ന് സംസ്ഥാന സർക്കാരിന് ഒഴിഞ്ഞുമാറാൻ സാധിക്കില്ലെന്ന് ഹരിത ട്രൈബ്യൂണൽ ചൂണ്ടിക്കാട്ടി. കൂടാതെ തീപിടുത്തത്തിന്റെ പൂർണ ഉത്തരവാദിത്തം സർക്കാരിനാണെന്നും ട്രൈബ്യൂണൽ പറഞ്ഞു. 500 കോടി രൂപ പിഴ ഈടാക്കുമെന്ന് സർക്കാരിന് ട്രൈബ്യൂണൽ മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്.

ബ്രഹ്മപുരം വിഷയത്തിൽ സ്വമേധയാ എടുത്ത കേസിലാണ് ഹരിത ട്രൈബ്യൂണലിന്റെ രൂക്ഷ വിമർശനങ്ങൾ. മാധ്യമ വാർത്തകളുടെ വിഷയത്തിൽ ട്രൈബ്യൂണൽ കേസെടുത്തിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇന്ന് അഡീഷണൽ സെക്രട്ടറി വി വേണു ഹാജരാകുകയും ചെയ്തു. 12 പേജുള്ള സത്യവാങ്മൂലമാണ് അദ്ദേഹം ട്രൈബ്യൂണലിൽ ഹാജരാക്കിയത്.

ശാരദ മുരളീധരൻ മാർച്ച് പത്തിന് ഹൈക്കോടതിയ്ക്ക് സമർപ്പിച്ച സത്യവാങ്മൂലത്തിന്റെ പകർപ്പ്, സംഭവങ്ങളുടെ കലണ്ടർ ഓഫ് ഇവന്റ്സ്, എറണാകുളം ജില്ലാ കളക്ടർ മാർച്ച് പത്തിന് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിന്റെ പകർപ്പ്, മാർച്ച് 14-ന് കളക്ടർ നൽകിയ പുതിയ സത്യവാങ്മൂലത്തിന്റെ പകർപ്പ്, ശാരദ മുരളീധരൻ ഹൈക്കോടതിയിൽ സമർപ്പിച്ച പുതിയ സത്യവാങ്മൂലത്തിന്റെ പകർപ്പ്

വിഷയവുമായി ബന്ധപ്പെട്ട് നൽകിയ ഉറപ്പുകൾ ആവർത്തിക്കുന്നത് മാത്രമല്ല ഈ സത്യവാങ്മൂലമെന്നായിരുന്നു പരിശോധനയ്ക്ക് ശേഷം ട്രൈബ്യൂണലിന്റെ ചോദ്യം. ഇതിന് കൃത്യമായ ഒരു മറുപടി സർക്കാരിന് സാധിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ബ്രഹ്മപുരത്തേക്ക് ഇനി ജൈവ മാലിന്യങ്ങൾ കൂടുതലായി കൊണ്ടുപോകുന്ന നടപടി ഇനി ഉണ്ടാകില്ല എന്നുള്ളതാണ് സർക്കാർ വ്യക്തമാക്കുന്നത്. ബ്രഹ്മപുരത്ത് വീഴ്ചയില്ലെന്നാണ് കേരളം ആവർത്തിക്കുന്നത്.

Share this story