കോടതിയില്‍ നല്‍കിയ ഉറപ്പ് ലംഘിച്ചു: 'കേരള സ്റ്റോറി'ക്കെതിരേ ലീഗിന്‍റെ പരാതി

Kerala Story

കോഴിക്കോട്: വിവാദ സിനിമ ദി കേരള സ്റ്റോറിക്കെതിരേ പരാതിയുമായി മുസ്‌ലിം ലീഗ്. ചിത്രത്തിന്‍റെ നിർമാതാവ് ഹൈക്കോടതിയിൽ നൽകിയ ഉറപ്പ് ലംഘിച്ചെന്നാരോപിച്ചാണ് സെൻസർ ബോർഡിന് പരാതി നൽകിയത്.

മുസ്‌ലിം സമുദായവുമായി ബന്ധപ്പെട്ട കാര്യങ്ങൾ യഥാർഥ സംഭവമായാണ് സിനിമയിൽ കാണിക്കുന്നത്. സിനിമ ഭാവന മാത്രമാണെന്ന് എഴുതിക്കാണിക്കുമെന്ന് അണിയറ പ്രവർത്തകർ ഹൈക്കോടതിയിൽ വ്യക്തമാക്കിയിരുന്നതാണ്. ഇത് ലംഘിച്ചതായും സിനിമയുടെ അണിയറ പ്രവർത്തകർക്കെതിരേ ക്രിമിനൽ കേസെടുക്കണമെന്നും ലീഗ് ആവശ്യ‌പ്പെടുന്നു. സിനിമയ്‌ക്കെതിരേ മുഖ്യമന്ത്രിക്കും മുസ്‌ലിം ലീഗ് കത്തയച്ചിട്ടുണ്ട്.

Share this story