റെക്കോർഡുകൾ തിരുത്തി സ്വർണക്കുതിപ്പ്; പവന് ഇന്ന് 320 രൂപ വർധിച്ചു
Sep 22, 2025, 11:40 IST

സംസ്ഥാനത്ത് റെക്കോർഡുകൾ ഭേദിച്ച് സ്വർണവിലക്കുതിപ്പ് തുടരുന്നു. പവന് ഇന്ന് 320 രൂപ വർധിച്ചു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 82,560 രൂപയിലെത്തി.
ഗ്രാമിന് 40 രൂപ വർധിച്ച് 10,320 രൂപയായി. ഈ മാസം ആദ്യം 77,640 രൂപയായിരുന്നു പവന്റെ വില. സെപ്റ്റംബർ 9ന് ആണ് സ്വർണവില ആദ്യമായി 80,000 കടന്നത്.
18 കാരറ്റ് സ്വർണത്തിനും വില ഉയർന്നു. ഗ്രാമിന് 33 രൂപ വർധിച്ച് 8444 രൂപയായി. രാജ്യാന്തര വിലയിലെ മാറ്റമാണ് സംസ്ഥാനത്തും പ്രതിഫലിച്ചത്. രാജ്യാന്തരതലത്തിൽ സ്വർണവില ഔൺസിന് 21 ഡോളർ ഉയർന്ന് 3693 രൂപയിലെത്തി