ജസ്‌ന തിരോധാനക്കേസിൽ വഴിത്തിരിവ്; സിബിഐക്ക് നിർണായക മൊഴി ലഭിച്ചു

jesna

കോട്ടയം എരുമേലിയിൽ നിന്ന് കാണാതായ ജസ്‌നക്കായുള്ള അന്വേഷണത്തിൽ വൻ വഴിത്തിരിവ്. നിർണായകമായേക്കാവുന്ന മൊഴി സിബിഐക്ക് ലഭിച്ചു. ഒരു പോക്‌സോ തടവുകാരനാണ് ജസ്‌ന കേസിൽ സിബിഐക്ക് നിർണായക മൊഴി നൽകിയത്. സെല്ലിൽ ഒപ്പമുണ്ടായിരുന്ന മോഷണക്കേസിലെ പ്രതിക്ക് ജസ്‌ന തിരോധാനത്തെ കുറിച്ച് അറിവുണ്ടെന്നും ഇത് തന്നോട് പറഞ്ഞെന്നുമാണ് മൊഴി

പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന തടവുകാരനാണ് സിബിഐക്ക് വിവരം കൈമാറിയത്. മോഷണക്കേസിൽ പുറത്തിറങ്ങിയ പത്തനംതിട്ട സ്വദേശി ഒളിവിലാണ്. 2018 മാർച്ച് 22നാണ് എസ് ഡി കോളജ് രണ്ടാം വർഷ വിദ്യാർഥിനിയായിരുന്ന ജസ്‌ന ജയിംസിനെ കാണാതാകുന്നത്. 

കേരളാ പോലീസിന്റെ നിരവധി സംഘങ്ങൾ അന്വേഷണം നടത്തിയെങ്കിലും കേസിൽ തുമ്പുണ്ടാക്കാനായില്ല. തുടർന്ന് ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് അന്വേഷണം സിബിഐക്ക് വിടുന്നത്.
 

Share this story