ജഡ്ജിയുടെ പേരിൽ കോഴ: സൈബി ജോസിനെ തത്കാലം അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

saiby

ജഡ്ജിയുടെ പേരിൽ കോഴ വാങ്ങിയെന്ന കേസിൽ അഡ്വക്കേറ്റ് സൈബി ജോസ് കിടങ്ങൂരിനെ തത്കാലം അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി. അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാകണമെന്ന് കോടതി നിർദേശിച്ചു. കോഴ ആരോപണത്തിൽ ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷിക്കണമെന്നും കോടതി നിർദേശിച്ചു

കോഴ വാങ്ങിയെന്ന ആരോപണത്തിൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യണമെന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. മൊഴികളുടെ ആധികാരികത ഉറപ്പിക്കാൻ കോൾ റെക്കോർഡ്‌സ്, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ മുതലായവ പരിശോധിക്കണമെന്നും ചോദ്യം ചെയ്യൽ അനിവാര്യമെന്നും റിപ്പോർട്ടിലുണ്ട്.
 

Share this story