ത്രിദിന സന്ദർശനത്തിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ ഇന്ത്യയിലെത്തി

starmer

മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ ഇന്ത്യയിൽ. മുംബൈയിൽ വിമാനമിറങ്ങിയ അദ്ദേഹത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. സ്റ്റാർമർ നാളെ നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും

പ്രധാനമന്ത്രിയായ ശേഷം ഇതാദ്യമായാണ് സ്റ്റാർമർ ഇന്ത്യയിലെത്തുന്നത്. ഈരു രാജ്യങ്ങളും തമ്മിൽ ജൂലൈ 24ന് പുതിയ വ്യാപാര കരാർ ഒപ്പിട്ടിരുന്നു. ഇതിന് ശേഷം നടക്കുന്ന ഇരു പ്രധാനമന്ത്രിമാരുടെയും കൂടിക്കാഴ്ച നിർണായകമാണ്. മുംബൈയിൽ നടക്കുന്ന ആറാമത് ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിലെ മുഖ്യ പ്രഭാഷകനും സ്റ്റാർമറാണ്

അമേരിക്കയുമായുള്ള ഇന്ത്യയുടെ ബന്ധത്തിൽ വിള്ളൽ വീണ സാഹചര്യത്തിലാണ് സ്റ്റാമറുടെ ഇന്ത്യയിലേക്കുള്ള വരവ്. അമേരിക്കയെ തഴഞ്ഞ് മറ്റ് ലോക ശക്തികളുമായി ബന്ധം ദൃഢമാക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്.
 

Tags

Share this story