വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ കടന്നുപിടിച്ചു; പോലീസുകാരൻ അറസ്റ്റിൽ

pradeep

വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ കടന്നുപിടിച്ച പോലീസുകാരൻ കാഞ്ഞങ്ങാട് അറസ്റ്റിൽ. കണ്ണൂർ ശ്രീകണ്ഠാപുരം സ്വദേശി പി വി പ്രദീപനാണ് അറസ്റ്റിലായത്. കണ്ണൂർ എ ആർ ക്യാമ്പിലെ സീനിയർ സിവിൽ പോലീസ് ഓഫീസറാണ് ഇയാൾ. കഴിഞ്ഞ ദിവസമാണ് സംഭവം. വീട്ടിൽ അതിക്രമിച്ചു കയറി കടന്നുപിടിച്ചെന്നാണ് യുവതിയുടെ പരാതി

മാനഹാനി അടക്കമുള്ള വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. കണ്ണൂർ ജില്ലയിലും സമാനമായ പരാതി ഇയാൾക്കെതിരെയുണ്ട്. വീട്ടിൽ അതിക്രമിച്ചുകയറി സ്ത്രീകളോട് മോശമായി പെരുമാറിയതിന് നേരത്തെ രണ്ട് കേസുകൾ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
 

Share this story