എടപ്പാളിൽ സഹോദരങ്ങളായ വീട്ടമ്മമാർ പൊള്ളലേറ്റ് മരിച്ചു

Fire

മലപ്പുറം എടപ്പാൾ പോത്തന്നൂരിൽ സഹോദരങ്ങളായ വീട്ടമ്മമാർ പൊള്ളലേറ്റ് മരിച്ചു. മാണിക്യപാലം സ്വദേശികളായ ചേലത്ത് പറമ്പിൽ കല്യാണി(60), സഹോദരി തങ്കമണി(52) എന്നിവരാണ് പൊള്ളലേറ്റ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം 6 മണിയോടെ വീട്ടിൽ വെച്ച് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയ ഇവരെ നാട്ടുകാർ ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്

തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. ഭർത്താവ് മരിച്ച കല്യാണി മാണിക്യപാലത്തെ വീട്ടിൽ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ഇവർക്ക് മക്കളില്ല. സഹോദരി തങ്കമണി ഇന്നലെ വൈകിട്ടാണ് കല്യാണിയുടെ വീട്ടിലെത്തിയത്

തങ്കമണിയും കല്യാണിയും തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെ കല്യാണി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് തങ്കമണിക്കും പൊള്ളലേറ്റത്.
 

Share this story