കോട്ടയം തിരുവഞ്ചൂരിൽ ബി എസ് പി പ്രവർത്തകനെ തലയ്ക്കടിച്ചു കൊന്നു; രണ്ട് പേർ കസ്റ്റഡിയിൽ

Police

കോട്ടയം തിരുവഞ്ചൂർ പോളച്ചിറ കോളനിക്ക് സമീപം യുവാവിനെ ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ചു കൊന്നു. വന്നല്ലൂർക്കര കോളനി നിവാസി ഷൈജുവാണ്(46) കൊല്ലപ്പെട്ടത്. ഷൈജുവിന്റെ സുഹൃത്ത് സിബി, നാട്ടുകാരനായ ലാലു എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ലാലുവിന്റെ വീടിന് മുന്നിൽ വെച്ചാണ് കൊലപാതകം നടന്നത്

ലാലുവിന്റെ വീടിന് 100 മീറ്റർ അകലെ വഴിയരികിലാണ് മൃതദേഹം കണ്ടത്. ഇതിന് സമീപം ബി എസ് പിയുടെ പോസ്റ്ററുകളും കണ്ടെത്തി. പോസ്റ്ററുകൾ കൊണ്ട് ശരീരം മൂടിയ നിലയിലായിരുന്നു മൃതദേഹം. ബി എസ് പി പ്രവർത്തകനായ ഷൈജു ഇന്നലെ രാത്രി പോസ്റ്റർ ഒട്ടിക്കാനായി പോയതായിരുന്നു. പെയിന്റിംഗ് തൊഴിലാളിയാണ്.
 

Share this story