കേരളത്തിന്റെ വികസനത്തിന് വേണ്ട ഒന്നുമില്ലാത്ത ബജറ്റെന്ന് കെ സുരേന്ദ്രൻ

K Surendran

സംസ്ഥാന ബജറ്റിനെ വിമർശിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. കേരളത്തിന്റെ വികസനത്തിനും വളർച്ചക്കും വേണ്ട ഒന്നും ബജറ്റിൽ ഇല്ല. കേരളത്തിലെ കർഷകരെ സഹായിക്കാൻ ഒരു പ്രഖ്യാപനവും മുന്നോട്ടുവെച്ചിട്ടില്ല. വെറും വാചക കസർത്ത് മാത്രമാണ് ബജറ്റിലുള്ളത്. ടൂറിസം മേഖലയിൽ ഒരു പ്രതീക്ഷയും നൽകുന്നില്ല. ബജറ്റിലെ നിരീക്ഷണങ്ങൾ പലതും വസ്തുതാ വിരുദ്ധമാണ്. 

സാമ്പത്തികമായി തകർന്ന കേരളത്തെ രക്ഷിക്കാനുള്ള ഒന്നും ബജറ്റിൽ ഇല്ല. ക്ഷേമപെൻഷൻ മാസങ്ങളായി മുടങ്ങി കിടക്കുന്നു. സാധാരണക്കാരെ സംബന്ധിച്ച് ഒരു പ്രതീക്ഷയും നൽകുന്നില്ല. റബറിന്റെ താങ്ങുവില പത്ത് രൂപ മാത്രം ഉയർത്തിയത് തട്ടിപ്പാണെന്നും സുരേന്ദ്രൻ# പറഞ്ഞു.
 

Share this story