ബഫർസോൺ വിഷയം ഗൗരവതരം; കർഷകരെ സർ്ക്കാർ സഹായിക്കുമെന്ന് എം വി ജയരാജൻ

jayarajan

ബഫർസോൺ വിഷയം ഗൗരവമായതെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. നേരത്തെ കോൺഗ്രസ് സർക്കാർ 10 കിലോമീറ്ററാണ് ദൂരപരിധി പറഞ്ഞത്. എന്നാൽ കേരളത്തിൽ ഈ ദൂരപരിധിയോ സുപ്രീം കോടതി പറഞ്ഞതോ ആയ ദൂരപരിധി പ്രായോഗികമല്ല. ഉപഗ്രഹ സർവേയെ കുറിച്ച് പരാതി ഉയർന്നപ്പോഴാണ് ചർച്ച ചെയ്ത് ആശങ്ക പരിഹരിക്കാൻ തീരുമാനിച്ചതെന്നും ജയരാജൻ പറഞ്ഞു

കർഷകരെ സഹായിക്കാൻ സിപിഎം ഹെൽപ് ഡെസ്‌ക് സ്ഥാപിച്ചിട്ടുണ്ട്. ആർക്കും ഭയം വേണ്ട. കുടിയേറ്റക്കാരെ സംരക്ഷിച്ചത് കമ്മ്യൂണിസ്റ്റുകാരാണ്. അവരുടെ വികാരവും വിചാരവും മനസ്സിലാക്കി തന്നെയാണ് സർക്കാർ ഇടപെടുന്നത്. താമരശ്ശേരി ബിഷപ് അടക്കം മുഖ്യമന്ത്രിയിൽ പ്രതീക്ഷയുണ്ടെന്ന് പറഞ്ഞിട്ടുണ്ടെന്നും എം വി ജയരാജൻ പറഞ്ഞു.
 

Share this story