രാവിലെ കത്തിക്കയറി, ഉച്ച കഴിഞ്ഞ് ആശ്വാസം; സ്വർണവിലയിൽ കുറവ്
Sep 30, 2025, 16:41 IST

സംസ്ഥാനത്ത് ഇന്ന് സ്വർണത്തിന് രണ്ട് വില. രാവിലെ ഒരു വിലയിലും ഉച്ചയ്ക്ക് ശേഷം മറ്റൊരു വിലയിലുമാണ് വ്യാപാരം നടന്നത്. ഇന്ന് രാവിലെ പവന് 1040 രൂപ വർധിച്ചിരുന്നു. ഇതോടെ ചരിത്രത്തിലാദ്യമായി സ്വർണവില 86,000 രൂപ കടക്കുകയും ചെയ്തു.
86,760 രൂപയായിരുന്നു രാവിലെ സ്വർണത്തിന്റെ വില. എന്നാൽ ഉച്ച കഴിഞ്ഞതോടെ പവന് 640 രൂപ കുറഞ്ഞു. ഇതോടെ സ്വർണവില 86,120 രൂപയിലേക്ക് താഴ്ന്നു. ഗ്രാമിന് 80 രൂപ കുറഞ്ഞ് 10,765 രൂപയായി
രണ്ട് ദിവസം കൊണ്ട് മാത്രം പവന്റെ വിലയിൽ 2080 രൂപയുടെ വർധനവാണുണ്ടായത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റമാണ് സംസ്ഥാനത്തും പ്രതിഫലിച്ചത്.