തലയിലും മുഖത്തും പൊള്ളലേറ്റ പാടുകൾ; ഷഹറൂഖ് വലയിലായത് പോലീസിന്റെ പഴുതടച്ച അന്വേഷണത്തിൽ

elathur

രാജ്യം നടുങ്ങിയ ആക്രമണമായിരുന്നു എലത്തൂരിലെ ട്രെയിൻ തീവെപ്പ്. മൂന്ന് പേർ മരിക്കുകയും എട്ട് പേർക്ക് പരുക്കേൽക്കുകയും ചെയ്ത ആക്രമണം നടന്ന് നാലാം ദിവസമാണ് പ്രതിയായ ഷഹറൂഖ് സെയ്ഫിയെ മഹാരാഷ്ട്രയിലെ രത്‌നഗിരിയിൽ നിന്നും പിടിയിലായത്. കേന്ദ്ര ഏജൻസികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ മഹാരാഷ്ട്ര എടിഎസ് സംഘമാണ് രത്‌നഗിരിയിലെ സിവിൽ ആശുപത്രിയിൽ നിന്നും ഇയാളെ പിടികൂടിയത്

ആക്രമണത്തിനിടെ ഷഹറൂഖിന്റെ മുഖത്തും തലയിലും കൈയിലുമൊക്കെ പൊള്ളലേറ്റിരുന്നു. ശരീരത്തിൽ പരുക്കുകളുമുണ്ട്. ഇത് ട്രെയിനിൽ നിന്നും ചാടി രക്ഷപ്പെടുന്നതിനിടെ സംഭവിച്ചതാണെന്നാണ് സംശയിക്കുന്നത്. എലത്തൂർ ആക്രമണത്തിന് ശേഷം ട്രെയിനും മറ്റ് വാഹനങ്ങളുമൊക്കെ കയറിയാണ് ഇയാൾ രത്‌നഗിരിയിൽ എത്തിയത്. ഷഹറൂഖിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. 

ഇനി ഇയാളെ കേരളത്തിലേക്ക് എത്തിച്ച് ചോദ്യം ചെയ്യണം. ആക്രമണത്തിന് പിന്നിലെ കാരണമടക്കം കണ്ടെത്തേണ്ടതുണ്ട്. ഷഹറൂഖിന് ആക്രമണം നടത്താൻ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
 

Share this story