പുനലൂരിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവം; കൊല്ലപ്പെട്ടയാളെ തിരിച്ചറിയാനായില്ല

Police

പുനലൂരിൽ കൊല്ലപ്പെട്ട നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയ കേസിൽ മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞില്ല. ഇടത് കാലിന് വൈകല്യമുള്ള മധ്യവയസ്‌കൻ എന്നത് മാത്രമാണ് പോലീസിന് മുന്നിലുള്ള ഏക വിവരം. കൊല്ലപ്പെട്ടത് ഇതര സംസ്ഥാനക്കാരൻ ആകാനാണ് സാധ്യതയെന്ന് പോലീസ് പറയുന്നു

പുനലൂർ മുക്കടവിലെ റബർ തോട്ടത്തിൽ സെപ്റ്റംബർ 23നാണ് മൃതദേഹം കണ്ടെത്തിയത്. ചങ്ങലയിട്ട് കാലും കൈയ്യും ബന്ധിപ്പിച്ച് ജീർണിച്ച നിലയിലായിരുന്നു മൃതദേഹം. കുത്തിക്കൊലപ്പെടുത്തിയ ശേഷം മുഖം പെട്രോൾ ഒഴിച്ച് കത്തിച്ച് ശരീരം വികൃതമാക്കിയിരുന്നു

ഇടത് കാലിന് വൈകല്യമുള്ള ഒരാളുടെ തിരോധാനം കേരളത്തിൽ റിപ്പോർട്ട് ചെയ്തതായി അറിവില്ലെന്ന് പോലീസ് പറയുന്നു. അയൽ സംസ്ഥാനങ്ങളിലെ പോലീസിനും വിവരം കൈമാറിയിട്ടുണ്ട്. ചങ്ങലയിൽ ബന്ധിച്ചിരുന്ന പൂട്ടിലെ സീരിയൽ നമ്പർ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്.
 

Tags

Share this story