നേമം കരാക്കാമണ്ഡപത്ത് ബസ് അപകടം; 15 പേർക്ക് പരുക്കേറ്റു

തിരുവനന്തപുരത്ത് ബസ് അപകടം. നേമം കാരക്കാമണ്ഡപത്താണ് ബസ് അപകടം ഉണ്ടായത്. അപകടത്തിൽ 15 ഓളം പേർക്ക് പരുക്കേറ്റു. 

രാവിലെ 9 മണിയോടെയായിരുന്നു സംഭവം. പരുക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരുക്ക് ഗുരുതരമല്ല

സംഭവ സ്ഥലത്ത് പൊലീസും നാട്ടുകാരും ചേർന്നാണ് അപകടത്തിൽ പെട്ടവരെ മെഡിക്കൽ കോളജിലേക്ക് മാറ്റിയത്.
 

Share this story