മലപ്പുറത്ത് ബസും ബൈക്കും കൂട്ടിയിടിച്ചു; ബൈക്ക് യാത്രികരായ രണ്ട് പേർ മരിച്ചു
Apr 11, 2025, 14:59 IST

മലപ്പുറത്ത് ബൈക്കും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. ബൈക്ക് യാത്രികരായ മുട്ടിക്കടവ് സ്വദേശി അമർ ജ്യോതി, ബന്ധു ആദിത്യ എന്നിവരാണ് മരിച്ചത്. മലപ്പുറം കരിമ്പുഴയിൽ ഇന്ന് രാവിലെയാണ് അപകടം. ബസ് മറികടക്കാൻ ശ്രമിക്കവെ നിയന്ത്രണം വിട്ട ബൈക്കിൽ നിന്നും ഇരുവരും ബസിനടിയിലേക്ക് തെറിച്ച് വീഴുകയായിരുന്നു അമർ ജ്യോതി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ ആദിത്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സക്കിടെ മരിച്ചു