എറണാകുളം കാലടിയിൽ മദ്യപിച്ച് ബസ് ഓടിച്ച ഡ്രൈവറും വാഹനവും പോലീസ് കസ്റ്റഡിയിൽ

Police
 എറണാകുളം കാലടിയിൽ മദ്യപിച്ച് ബസ് ഓടിച്ചതിന് ബസ് ഡ്രൈവറെയും വാഹനത്തെയും പോലീസ് കസ്റ്റഡിയിലെടുത്തു. കാലടി-അങ്കമാലി റൂട്ടിൽ സർവീസ് നടത്തുന്ന ഏയ്ഞ്ചൽ ബസാണ് കസ്റ്റഡിയിലെടുത്തത്. പോലീസ് പരിശോധനയിൽ ഡ്രൈവർ അയ്യമ്പുഴ സ്വദേശി രമേശ് മദ്യപിച്ചതായി കണ്ടെത്തി. ബസിലെ യാത്രക്കാർക്ക് സംശയം തോന്നിയതിനെ തുടർന്നാണ് പോലീസിനെ വിവരമറിയിച്ചത്.
 

Share this story