140 കിലോമീറ്ററിന് താഴെയുള്ള ബസുകൾ ലിമിറ്റഡ് സ്‌റ്റോപ്പാക്കരുതെന്ന ഉത്തരവ്; സ്വകാര്യ ബസുടമകൾ സുപ്രീം കോടതിയിൽ

supreme court

140 കിലോമീറ്ററിന് താഴെയുള്ള സ്വകാര്യ ബസുകൾ ലിമിറ്റഡ് സ്റ്റോപ്പായി ഓടാൻ പാടില്ലെന്ന സർക്കാർ ഉത്തരവിനെതിരെ ബസ് ഉടമകൾ സുപ്രിം കോടതിയിൽ. കേരള സർക്കാർ നടപ്പാക്കിയത് ഏകപക്ഷീയമായ തീരുമാനമെന്നും സ്വകാര്യ ബസ് വ്യവസായത്തെ തകർക്കുന്ന നിലപാടെന്നും ബസ് ഉടമകൾ ആരോപിക്കുന്നു.

കെഎസ്ആർടിസിയുടെ സ്റ്റേ ആവശ്യം അംഗീകരിക്കരുതെന്നും സ്വകാര്യ ബസ് ഉടമകൾ ആവശ്യപ്പെടുന്നു. സർക്കാരിന്റെ അപ്പീൽ തള്ളണമെന്ന് ബസ് ഉടമകൾ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. നിയമവിരുദ്ധ കുത്തകവൽക്കരണത്തിനാണ് സർക്കാർ ശ്രമജമെന്ന് ബസ് ഉടമകൾ വിമർശിച്ചു.

വേണ്ടത്ര ചർച്ചകൾ നടത്താതെയാണ് സർക്കാർ ഉത്തരവിറക്കിയതെന്ന് സ്വകാര്യ ബസ് ഉടമകൾ ഹർജിയിൽ പറഞ്ഞു. ആവശ്യമായ ബസുകൾ പല റൂട്ടുകളിലും ഓടാൻ കെഎസ്ആർടിസിക്കില്ല. കേരള ഹൈക്കോടതി എല്ലാ വിഷയങ്ങളും പരിഗണിച്ചാണ് സർക്കാർ ഉത്തരവ് റദ്ദാക്കിയതെന്ന് സ്വകാര്യ ബസ് ഉടമകൾ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറഞ്ഞു

Tags

Share this story