ജോലിത്തിരക്ക്: മുഖ്യമന്ത്രിയുടെ ഗൺമാനും സുരക്ഷാ ഉദ്യോഗസ്ഥനും ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകില്ല

gunman

നവകേരള യാത്രക്കിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസുകാരെ മർദിച്ച കേസിൽ മുഖ്യമന്ത്രിയുടെ ഗൺമാനും സുരക്ഷാ ഉദ്യോഗസ്ഥനും ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല. ഗൺമാൻ അനിൽകുമാറിനോടും സുരക്ഷാ ഉദ്യോഗസ്ഥൻ എസ് സന്ദീപിനോടും രാവിലെ പത്ത് മണിക്ക് ആലപ്പുഴ സൗത്ത് പോലീസ് സ്‌റ്റേഷനിൽ ഹാജരാകാൻ നിർദേശം നൽകിയിരുന്നു. 

ഗൺമാൻ അനിൽ ഇന്നും മുഖ്യമന്ത്രിക്കൊപ്പം സഭയിലെത്തി. ജോലിത്തിരിക്കില്ലാത്ത ദിവസം ഹാജരാകാമെന്നാണ് ഇവരുടെ നിലപാട്. അനിൽകുമാറിനും എസ് സന്ദീപിനും പുറമെ കണ്ടാലറിയാവുന്ന മറ്റ് മൂന്ന് ഉദ്യോഗസ്ഥർ കൂടി കേസിൽ പ്രതികളാണ്. കോടതി ഉത്തരവിനെ തുടർന്നാണ് ഇവർക്കെതിരെ കേസെടുത്തത്.
 

Share this story