കേന്ദ്രമന്ത്രിയുടെ ഉദ്ഘാടനം: സി രാധാകൃഷ്ണൻ കേന്ദ്രസാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം രാജിവെച്ചു

radhakrishnan

സാഹിത്യകാരൻ സി രാധാകൃഷ്ണൻ കേന്ദ്ര സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം രാജിവെച്ചു. രാജിക്കത്ത് അക്കാദമി സെക്രട്ടറിക്ക് അയച്ചുകൊടുത്തു. അക്കാദമി ഫെസ്റ്റിവൽ കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്തതിൽ പ്രതിഷേധിച്ചാണ് രാജി. സാഹിത്യവുമായി യാതൊരു ബന്ധവുമില്ലാത്ത കേന്ദ്രമന്ത്രി ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തതിൽ പ്രതിഷേധം അറിയിക്കുന്നു എന്നാണ് കത്തിൽ പറയുന്നത്

പ്രോഗ്രാമിൽ ആരുടെയും പേരുണ്ടായിരുന്നില്ല. പിന്നീടാണ് കേന്ദ്രമന്ത്രിയുടെ പേര് ഉൾപ്പെടുത്തി പ്രത്യേക ക്ഷണപത്രം അയച്ചത്. രാഷ്ട്രീയ സമ്മർദങ്ങൾ മറികടന്ന് സ്വയംഭരണാവകാശം നിലനിർത്തുന്ന അക്കാദമിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത് സംഭവിക്കുന്നതെന്ന് താങ്കൾക്ക് അറിയാമെന്നും കത്തിൽ സി രാധാകൃഷ്ണൻ പറയുന്നു

അക്കാദമിയുടെ സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന തരത്തിൽ രാഷ്ട്രീയവത്കരിക്കുന്നതിനെ ശക്തമായി എതിർക്കുന്നു. ഇതിനെ നിശബ്ദനായി നോക്കിയിരിക്കാൻ കഴിയില്ലെന്നും സി രാധാകൃഷ്ണൻ പറഞ്ഞു
 

Share this story