എൽഡിഎഫ് ഭരിച്ചാലും യുഡിഎഫ് ഭരിച്ചാലും കേരളത്തിൽ സിഎഎ നടപ്പിലാകില്ലെന്ന് കുഞ്ഞാലിക്കുട്ടി

kunhalikkutty

കേരളത്തിലേത് പെർഫോമൻസ് ഇല്ലാത്ത സർക്കാരാണെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. ഇപ്പോഴുള്ള സർക്കാരുകളുടെ പ്രകടനം മോശമാണെന്ന വികാരം ജനങ്ങൾക്കുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫിനാണ് മേൽക്കൈ എന്നും അദ്ദേഹം പറഞ്ഞു

കേന്ദ്രത്തിൽ ഭരണമാറ്റം വേണമെന്നും സിഎഎ വിഷയത്തിൽ കേരളത്തിലും ഇന്ത്യയിലുമാകെ ഒരേപോലെ കേന്ദ്രത്തിനെതിരായാണ് ജനവിധി വരികയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. എൽഡിഎഫ് ഭരിച്ചാലും യുഡിഎഫ് ഭരിച്ചാലും കേരളത്തിൽ സിഎഎ നടപ്പിലാക്കില്ല. കോൺഗ്രസ് ഭരിച്ചാൽ ഈ പ്രശ്‌നങ്ങളുണ്ടാകില്ല

സമസ്തയുമായി യുഡിഎഫിന് പ്രശ്‌നമില്ല. എല്ലാം മാധ്യമങ്ങളുണ്ടാക്കുന്നതാണ്. പല വേദികളിലും പലരും പ്രത്യക്ഷപ്പെടും. അതൊക്കെ സംഘടനയുടെ അഭിപ്രായം എന്ന് പറയാനാകുമോയെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.
 

Share this story