ആശുപത്രി സംരക്ഷണ നിയമ ഭേദഗദതി ഓർഡിനൻസിന് മന്ത്രിസഭയുടെ അംഗീകാരം
May 17, 2023, 10:55 IST

ആശുപത്രികളിലെ അക്രമം തടയാൻ ശക്തമായ വ്യവസ്ഥകളടങ്ങിയ ആശുപത്രി സംരക്ഷണ നിയമ ഭേദഗതി ഓർഡിനൻസിന് മന്ത്രിസഭയുടെ അംഗീകാരം. ഓർഡിനൻസിൽ പരാതിയുണ്ടെങ്കിൽ നിയമസഭാ സമ്മേളനത്തിൽ ഔദ്യോഗിക ഭേദഗതി കൊണ്ടുവരും. ഡോക്ടർമാരുടെ ദീർഘകാലത്തെ ആവശ്യമാണ് യാഥാർഥ്യമായത്. ആശുപത്രികളിൽ അക്രമം കാണിക്കുന്നവർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്ന രീതിയിലാണ് ഓർഡിനൻസ്
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ ഡോ. വന്ദന ദാസ് കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ഓർഡിനൻസ്. ഡോക്ടർമാരെ ആക്രമിക്കുന്നവർക്ക് പരമാവധി ഏഴ് വർഷം വരെ ശിക്ഷയും പിഴയും ഉറപ്പാക്കുന്നതാണ് ഓർഡിനൻസ്. വിചാരണ ഒരു വർഷത്തിനകം തീർക്കണമെന്നും വ്യവസ്ഥയുണ്ട്.