പ്ലസ് വൺ സീറ്റുകളിൽ കഴിഞ്ഞ വർഷത്തെ അതേ വർധന തുടരാൻ മന്ത്രിസഭാ യോഗ തീരുമാനം

cabinet

പ്ലസ് വൺ സീറ്റുകളിൽ കഴിഞ്ഞ വർഷത്തെ വർധന അതേ പടി തുടരാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ സർക്കാർ സ്‌കൂളുകളിൽ 30 ശതമാനം സീറ്റുകൾ വർധിപ്പിക്കും. ഇതേ ജില്ലകളിലെ എയ്ഡഡ് സ്‌കൂളുകളിൽ 20 ശതമാനം സീറ്റുകളും വർധിപ്പിക്കും. എയ്ഡഡ് സ്‌കൂളുകൾ ആവശ്യപ്പെടുകയാണെങ്കിൽ 10 ശതമാനം മാർജിനിൽ വർധനവ് അനുവദിക്കാനാണ് തീരുമാനം

2021ൽ തുടങ്ങിയ താത്കാലിക ബാച്ചുകൾ കഴിഞ്ഞ രണ്ട് വർഷവും ഉണ്ടായിരുന്നു. ഇത് ഈ വർഷവും തുടരാനാണ് തീരുമാനം. കൊല്ലം, എറണാകുളം, തൃശ്ശൂർ ജില്ലകളിലെ സർക്കാർ സ്‌കൂളുകളിൽ 20 ശതമാനം സീറ്റ് വർധനവുണ്ടാകും. ഈ ജില്ലകളിൽ മറ്റ് ഏവ് ജില്ലകളെ പോലെ അത്ര മോശം സ്ഥിതിയില്ലാത്തത് കൊണ്ടാണ് സീറ്റ് നിരക്ക് താഴുന്നത്. 


 

Share this story