മന്ത്രിസഭാ യോഗം ഇന്ന് ചേരും; മുഖ്യമന്ത്രി സിംഗപ്പൂരിൽ നിന്ന് ഓൺലൈനായി പങ്കെടുക്കും

CM Pinarayi Vijayan

സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് ചേരും. രാവിലെ ഒമ്പതരക്ക് ഓൺലൈനായാണ് യോഗം ചേരുക. സിംഗപ്പൂരിലുള്ള മുഖ്യമന്ത്രി അവിടെ നിന്ന് ഓൺലൈനായി യോഗത്തിൽ പങ്കെടുക്കും

മുഖ്യമന്ത്രി വിദേശയാത്രയിൽ ആയതിനാൽ കഴിഞ്ഞാഴ്ച മന്ത്രിസഭാ യോഗം ചേർന്നിരുന്നില്ല. ഇത് പ്രതിപക്ഷം വിവാദമാക്കി മാറ്റിയിരുന്നു. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ നിയമസഭാ സമ്മേളനത്തിന്റെ തീയതി തീരുമാനിക്കാനിടയുണ്ട്

ജൂൺ 10 മുതൽ സമ്മേളനം ചേരാനാണ് ആലോചന. അറിയിപ്പില്ലാതെയുള്ള മുഖ്യമന്ത്രിയുടെ വിദേശയാത്രയും കാബിനറ്റ് മുടങ്ങിയതും പ്രതിപക്ഷം വിമർശിച്ചിരുന്നു.
 

Share this story