സംസ്ഥാനത്തെ കൊവിഡ് ജാഗ്രത തുടരണമെന്ന് മന്ത്രിസഭാ യോഗം; ആശങ്ക വേണ്ടെന്നും വിലയിരുത്തൽ
Mar 23, 2023, 16:46 IST

സംസ്ഥാനത്തെ കൊവിഡ് ജാഗ്രത തുടരണമെന്ന് മന്ത്രിസഭാ യോഗം. ആശങ്ക വേണ്ടെന്നാണ് മന്ത്രിസഭാ യോഗത്തിന്റെ വിലയിരുത്തൽ. സംസ്ഥാനത്തെ സ്ഥിതിഗതികൾ ആരോഗ്യമന്ത്രി വീണ ജോർജ് യോഗത്തിൽ വിശദീകരിച്ചു. ജില്ലകൾ തോറും ജാഗ്രത കർശനമാക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം
ആശുപത്രി സജ്ജീകരണങ്ങൾക്കായി ജില്ലകളിലെ ആശുപത്രികൾ സർജ് പ്ലാൻ തയ്യാറാക്കണമെന്നും ഐസിയു, വെന്റിലേറ്റർ സംവിധാനങ്ങൾ കൂടുതലായി മാറ്റിവെക്കാനും നിർദേശം നൽകിയിട്ടുണ്ട്. കുട്ടികളും പ്രായമായവരും മറ്റ് രോഗമുള്ളവരും ഗർഭിണികളും പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കണം. ആശുപത്രികളിൽ എത്തുന്നവരെല്ലാം നിർബന്ധമായും മാസ്‌ക് ധരിക്കാനും നിർദേശമുണ്ട്.
സംസ്ഥാനത്ത് ഇന്നലെ 210 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 50 പേർ എറണാകുളം ജില്ലയിലാണ്. തിരുവനന്തപുരത്ത് 36 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു.