മന്ത്രിസഭായോഗം ഇന്ന്; അരിവിലയും ഓണാഘോഷ ക്രമീകരണങ്ങളും ചർച്ചയാകും
Aug 18, 2026, 13:47 IST
തിരുവനന്തപുരം: മന്ത്രിസഭായോഗം ഇന്ന് വൈകുന്നേരം ചേരും. അരിവില ഉൾപ്പെടെ അവശ്യസാധനങ്ങളുടെ വില ഉയർന്ന സാഹചര്യത്തിൽ വിലക്കയറ്റം പിടിച്ചുനിർത്താനുള്ള കൂടുതൽ നടപടികൾ യോഗം ചർച്ച ചെയ്യും.
വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ ഓണാഘോഷം വിപുലമായി സംഘടിപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങളും മന്ത്രിസഭായോഗത്തിൽ ചർച്ചയാകും.
ഇ.എസ്.എ. വിജ്ഞാപനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ആശങ്ക ഉയർന്ന സാഹചര്യത്തിൽ സ്വീകരിക്കേണ്ട നടപടികളും യോഗത്തിന്റെ പരിഗണനയിലുണ്ട്.
