കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡിപ്പാർട്ട്‌മെന്റ് യൂണിയൻ തെരഞ്ഞെടുപ്പ് വി സി റദ്ദാക്കി

Calicut

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡിപ്പാർട്ട്‌മെന്റ് യൂണിയൻ തെരഞ്ഞെടുപ്പ് വൈസ് ചാൻസലർ റദ്ദാക്കി. സീരിയൽ നമ്പറും റിട്ടേണിംഗ് ഓഫീസറുടെ ഒപ്പുമില്ലാതെ ബാലറ്റ് പേപ്പർ നൽകിയത് ചട്ടവിരുദ്ധമാണെന്ന് കാണിച്ചാണ് നടപടി. തെരഞ്ഞെടുപ്പ് പൂർത്തിയായ സാറ്റലൈറ്റ് ക്യാമ്പസുകളിലെ യൂണിയനുകളുടെ പ്രവർത്തനം തത്കാലം തടയാനും വിസി നിർദേശം നൽകി. 

കോളേജുകളിലെ തെരഞ്ഞെടുപ്പിൽ ബാലറ്റ് പേപ്പറിൽ ക്രമനമ്പർ ഉൾപ്പെടുത്തിയിട്ടുണ്ടോ എന്ന് അന്വേഷിക്കാനും നിർദേശം നൽകിയിട്ടുണ്ട്. വിഷയത്തിൽ ഗവർണർ വിസിയെ നേരിട്ട് വിളിച്ച് വിശദീകരണം തേടിയിരുന്നു. 

ഡിപ്പാർട്ട്‌മെന്റ് സ്റ്റുഡന്റ്‌സ് യൂണിയൻ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണലിനിടെ സംഘർഷമുണ്ടായിരുന്നു. എസ് എഫ് ഐ അനധികൃത ബാലറ്റ് പേപ്പർ കൗണ്ടിംഗ് സെന്ററിൽ കൊണ്ടുവന്നു എന്നാണ് യുഡിഎസ്എഫിന്റെ ആരോപണം. ഇത് തടയാൻ ശ്രമിച്ചതോടെയാണ് സംഘർഷമുണ്ടായതെന്നും യുഡിഎസ്എഫ് പറയുന്നു.
 

Tags

Share this story