കാലിക്കറ്റ് വിസി നിയമനം: ഗവർണർ നിയമിച്ച സെർച്ച് കമ്മിറ്റിയിൽ നിന്ന് സർക്കാർ പ്രതിനിധി പിൻമാറി

Calicut

കാലിക്കറ്റ് സർവകലാശാല വിസി നിയമനത്തിൽ ഗവർണറുടെ നീക്കത്തിന് തടയിട്ട് സർക്കാർ. ഗവർണർ നിയമിച്ച സെർച്ച് കമ്മറ്റിയിൽ നിന്ന് സർക്കാർ പ്രതിനിധി പിന്മാറി. സർവകലാശാല സെനറ്റ് പ്രതിനിധി പ്രൊഫസർ എ സാബു ആണ് പിൻമാറിയത്. പിന്മാറിയെന്ന് വ്യക്തമാക്കിക്കൊണ്ട് എ സാബു ഗവർണർക്ക് ഇ-മെയിൽ സന്ദേശം അയച്ചു. 

ഇതോടെ ഗവർണർ പുറത്തിറക്കിയ സെർച്ച് കമ്മിറ്റി പട്ടിക അസാധുവാകും. ഗവർണർ വഴങ്ങുന്നതുവരെ സമവായം വേണ്ടെന്നാണ് സർക്കാർ തീരുമാനം. വ്യാഴാഴ്ച ചേർന്ന സെനറ്റ് പ്രത്യേക യോഗത്തിലായിരുന്നു എ സാബുവിനെ തെരഞ്ഞെടുത്തത്. ഗവർണറുടെ ഓഫീസിൽ നിന്ന് അറിയിപ്പ് ലഭിച്ചപ്പോഴാണ് സമിതിയിൽ ഉൾപ്പെട്ട വിവരം അറിയുന്നതെന്നാണ് എ സാബു പറയുന്നത്.

 വൈസ് ചാൻസലർ തസ്തികയിലേക്ക് ആളെ തെരഞ്ഞെടുക്കുന്നത് സമയമെടുക്കുന്ന പ്രക്രിയയാണ്. നിലവിൽ അതിന് കഴിയില്ലെന്നും സാബു പറയുന്നു. ഇക്കാര്യങ്ങൾ വ്യക്തമാക്കിക്കൊണ്ടാണ് അദ്ദേഹം ഗവർണർക്ക് മെയിൽ അയച്ചത്.

Tags

Share this story