അനിൽ അക്കരയെ വിളിക്കൂ, കോൺഗ്രസിനെ ഒറ്റിക്കൊടുക്കൂ; തൃശ്ശൂരിൽ വീണ്ടും പോസ്റ്റർ

poster

കെ മുരളീധരന്റെ പരാജയത്തിന് പിന്നാലെ തൃശ്ശൂരിൽ ഗ്രൂപ്പ് പോര് രൂക്ഷമാകുന്നു. തൃശ്ശൂർ ഡിസിസി ഓഫീസിലെ കൂട്ടയടിക്ക് പിന്നാലെ വീണ്ടും പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. എംപി വിൻസെന്റിനും അനിൽ അക്കരക്കുമെതിരെയാണ് പോസ്റ്ററുകൾ. 

തുടർച്ചയായ നാലാം ദിവസമാണ് തൃശ്ശൂരിൽ മുരളീധരന്റെ തോൽവിയെ തുടർന്ന് പോസ്റ്റർ പതിക്കുന്നത്. എംപി വിൻസെന്റ് യുഡിഎഫ് ചെയർമാൻ രാജിവെക്കണമെന്നാണ് ഒരു പോസ്റ്ററിലെ ആവശ്യം. അനിൽ അക്കരയെ വിളിക്കൂ, കോൺഗ്രസിനെ ഒറ്റി കൊടുക്കൂ എന്ന് മറ്റൊരു പോസ്റ്ററിൽ പരിഹസിക്കുന്നു

ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരിനും ടിഎൻ പ്രതാപനുമെതിരെ കഴിഞ്ഞ ദിവസങ്ങളിലും പോസ്റ്റർ ഉയർന്നിരുന്നു.
 

Share this story