പി എസ് സി പരീക്ഷക്കിടെ ആൾമാറാട്ടം നടത്തിയത് ഉദ്യോഗാർഥിയുടെ സഹോദരനെന്ന് പോലീസ്

തിരുവനന്തപുരത്ത് പി എസ് സി പരീക്ഷയിൽ ആൾമാറാട്ടം നടത്തിയത് ഉദ്യോഗാർഥിയുടെ സഹോദരനെന്ന് പോലീസ്. അമൽജിത്തിന്റെ സഹോദരൻ അഖിൽജിത്താണ് പരീക്ഷയെഴുതാൻ എത്തിയത്. പരീക്ഷാ ഹാളിൽ നിന്ന് ഓടി രക്ഷപ്പെട്ടത് അഖിൽ ജിത്താണെന്നാണ് കണ്ടെത്തൽ

അഖിൽജിത്തിനെ രക്ഷപ്പെടുത്തി കൊണ്ടുപോയത് അമൽജിത്താണെന്നും പോലീസ് അറിയിച്ചു. ഇരുവരും ഒളിവിലാണ്. പൂജപ്പുര ചിന്നമ്മ മെമ്മോറിയൽ ഗേൾസ് സ്‌കൂളിൽ നടന്ന സർവകലാശാല ലാസ്റ്റ് ഗ്രേഡ് പരീക്ഷയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. 

ഹാജർ രജിസ്റ്ററിൽ ഒപ്പിട്ട ഇയാൾ ഡ്രൈവിംഗ് ലൈസൻസാണ് തിരിച്ചറിയൽ രേഖയായി ഹാജരാക്കിയത്. ഇത് ഇൻവിജിലേറ്റർ പരിശോധിച്ച ശേഷമാണ് ബയോമെട്രിക് പരിശോധനക്ക് ഉദ്യോഗസ്ഥൻ എത്തിയത്. വിരൽ വെച്ചുള്ള പരിശോധന ആരംഭിച്ചതോടെ അഖിൽ ജിത്ത് ഇറങ്ങിയോടുകയായിരുന്നു.
 

Share this story