പ്ലസ് വൺ പ്രവേശനത്തിന് മെയ് 16 മുതൽ അപേക്ഷിക്കാം; ക്ലാസുകൾ ജൂലൈ 24ന് ആരംഭിക്കും

Plus One

പ്ലസ് വൺ പ്രവേശനത്തിന് മെയ് 16 മുതൽ അപേക്ഷിക്കാം. അവസാന തീയതി മെയ് 25 ആണ്. ട്രയൽ അലോട്ട്‌മെന്റ് മെയ് 29ന് നടക്കും. ആദ്യ അലോട്ട്‌മെന്റ് ജൂൺ 5നും രണ്ടാം അലോട്ട്‌മെന്റ് ജൂൺ 12നും മൂന്നാം അലോട്ട്‌മെന്റ് ജൂൺ 19നും നടക്കും. 

ജൂൺ 24ന് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും. മുഖ്യ ഘട്ടത്തിന് ശേഷം സപ്ലിമെന്ററി അലോട്ട്‌മെന്റ് ഉണ്ടാകും. ജൂലൈ 15ന് പ്രവേശന നടപടികൾ അവസാനിക്കും. ഉപരിപഠനത്തിന് അർഹത നേടിയ എല്ലാവർക്കും പ്രവേശനം ഉറപ്പാക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു

അടുത്ത വർഷം മുതൽ എസ് എസ് എൽ സി പരീക്ഷ ഹയർ സെക്കൻഡറിയിലേത് പോലെ മിനിമം മാർക്ക് ഏർപ്പെടുത്തുന്ന കാര്യം ആലോചിക്കുന്നതായി മന്ത്രി അറിയിച്ചു. വിവിധ മേഖലകളിൽ കൂടിയാലോചനകൾക്ക് ശേഷമാകും അന്തിമ തീരുമാനമെടുക്കുക. വിജയത്തിന് എഴുത്ത് പരീക്ഷയിൽ പ്രത്യേകം മാർക്ക് നേടുന്നതാണ് പേപ്പർ മിനിമം രീതി
 

Share this story