സ്ഥാനാർഥിത്വം സംബന്ധിച്ച് ചർച്ച ചെയ്തിട്ടില്ല; പാർട്ടി തീരുമാനം എന്തായാലും അനുസരിക്കുമെന്ന് അരുൺ കുമാർ

arun kumar

മലമ്പുഴയിലെ സ്ഥാനാർഥിത്വത്തിൽ നിലപാട് വ്യക്തമാക്കി വിഎസ് അച്യുതാനന്ദന്റെ മകൻ വിഎ അരുൺകുമാർ. തങ്ങൾ എന്നും പാർട്ടി കുടുംബമാണെന്നും പാർട്ടി തീരുമാനം അനുസരിക്കുമെന്നും അരുൺ കുമാർ പറഞ്ഞു. ഇതുവരെ അതിനെ കുറിച്ച് ആലോചിച്ചിട്ടില്ല

ഇതുവരെ സ്ഥാനാർഥിത്വത്തെ കുറിച്ചൊന്നും പാർട്ടി ചർച്ച ചെയ്തിട്ടില്ല. എ സുരേഷ് മത്സരിക്കുന്ന കാര്യം അറിയില്ലെന്നും അരുൺ കുമാർ പറഞ്ഞു. താൻ അതിനെക്കുറിച്ചൊന്നും അറിഞ്ഞിട്ടില്ല. അതൊക്കെ അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമാണ്

അച്ഛനുമായി വൈകാരികമായി ബന്ധമുള്ള സ്ഥലമാണ് മലമ്പുഴയെന്നും അരുൺ കുമാർ പറഞ്ഞു. മലമ്പുഴയിൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി വിഎസിന്റെ മുൻ പിഎ എ സുരേഷ് മത്സരിക്കാൻ സാധ്യതയുണ്ട്. ഇതേ തുടർന്നാണ് മണ്ഡലത്തിൽ വിഎസിന്റെ മകനെ മത്സരിപ്പിക്കാൻ സിപിഎം ആലോചിക്കുന്നത്.
 

Tags

Share this story