പോസ്റ്റ് ഓഫീസ് വഴി പാഴ്‌സലായി കഞ്ചാവ്; വന്നത് മേഘാലയയിൽ നിന്ന്, രണ്ട് പേർ കസ്റ്റഡിയിൽ

ganja

പാലക്കാട് കൊല്ലങ്കോട് പോസ്റ്റ് ഓഫീസിൽ പാഴ്‌സലായി എത്തിയ കഞ്ചാവ് എക്‌സൈസ് പിടികൂടി. മേഘാലയയിൽ നിന്നാണ് കൊല്ലങ്കോട് സ്വദേശിക്ക് കഞ്ചാവ് പാഴ്‌സലായി എത്തിയത്. സംശയം തോന്നിയ പോസ്റ്റ് ഓഫീസ് ജീവനക്കാർ എക്‌സൈസിനെ വിവരം അറിയിക്കുകയായിരുന്നു. 

എക്‌സൈസ് സ്ഥലത്തെത്തി കഞ്ചാവ് കസ്റ്റഡിയിലെടുത്തു. ഏഴ് പൊതികളായാണ് കഞ്ചാവ് പാഴ്‌സലായി അയച്ചിരുന്നത്. മേഘാലയയിലുള്ള വിലാസത്തിൽ നിന്നാണ് കഞ്ചാവ് അയച്ചിരിക്കുന്നത്. സംഭവത്തിൽ രണ്ട് പേരെ എക്‌സൈസ് സംഘം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. 

എത്തിയ പൊതികൾ അമർത്തി നോക്കിയപ്പോൾ പൊടിയുന്നത് മനസ്സിലായതോടെയാണ് ജീവനക്കാർക്ക് സംശയം തോന്നിയത്. പിന്നാലെ ഇവർ എക്‌സൈസിനെ വിവരം അറിയിച്ചു. എക്‌സൈസ് ഉദ്യോഗസ്ഥരെത്തി പൊതി തുറന്ന് നോക്കിയപ്പോഴാണ് കഞ്ചാവാണെന്ന് മനസിലായത്.
 

Tags

Share this story